കര്‍ണാടകയില്‍ ബിജെപി ജനങ്ങളെ വഞ്ചിച്ചതായി സോണിയാഗാന്ധി
ചിക്കമഗലൂര്‍: കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സോണിയാഗാന്ധി. അധികാരത്തിലിരിക്കുന്നവരുടെ വഴിവിട്ട പെരുമാറ്റം എല്ലാ സീമകളും ലംഘിച്ചതായും സോണിയ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനനില ആകെത്തകര്ന്നതായും കര്‍ണാടകയില്‍ മാറ്റം അനിവാര്യമാണെന്നും സുസ്ഥിരമായ സര്‍ക്കാരിന് കോണ്‍ഗ്രസിന് വോട്ടു രേഖപ്പെടുത്തുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചിക്കമഗലൂരിലും മംഗലാപുരത്തും റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ. യുവജനതയെ സംബന്ധിച്ച് ഇത് ഇരുട്ടുനിറഞ്ഞ ദിനങ്ങളാണെന്ന് പറഞ്ഞ അവര്‍ കര്‍ണാടകയില്‍ ഇപ്പോഴാണ് മാറ്റം വരേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. സോണിയയുടെ പ്രസംഗത്തിലെ കൂടുതല്‍ ഭാഗവും സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചായിരുന്നു. ബിജെപിയുടെ അധികാര ദുര്‍വിനിയോഗം കര്‍ണാടകയ്ക്ക് നിരവധി നിക്ഷേപകരെ നഷ്ടപ്പെടുത്തിയതായും അഴിമതി ഭയന്ന് നിക്ഷേപകര്‍ കര്‍ണാടക വിടുന്ന സ്ഥിതിയാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കണ്ണൂര്‍: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതിയായ അഡ്വ. കെ വി ഷൈലജയുടെ സഹോദരി കെ വി ജാനകിയെ പയ്യന്നൂര്‍ പോലീസ് അറസ്...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...



No comments:
Post a Comment