Latest News

വാഹനാപകടം:ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി

കാസര്‍കോട്: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് പൂച്ചക്കാടുണ്ടായ വാഹനാപകടത്തില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന 4പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് മൂന്നുമാസത്തേക്കും ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്കും റദ്ദ് ചെയ്തതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. താന്നിയടി-കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎല്‍ 60എ7677 നമ്പര്‍ ബസിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. 2013 മാര്‍ച്ച് 10ന് മഞ്ചേശ്വരത്തിനടുത്ത് കുഞ്ചത്തൂരില്‍ സ്‌ക്കൂട്ടര്‍ യാത്രക്കാരായ 3 പേര്‍ മരിക്കാനിടയാക്കിയ ഗ്യാസ് ടാങ്കര്‍ ലോറി ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കി. ഏപ്രില്‍ 4ന് കുമ്പളയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും ഓട്ടോറിക്ഷയും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദ് ചെയ്തു.
ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ്, ഡ്രൈവിംഗിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗം,മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ പിഴ ഈടാക്കുന്നതിനു പകരം ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്യാനുളള ഉന്നതതല യോഗ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. റോഡിന്റെ ഇടതുവശത്തുകൂടിയല്ലാതെ വാഹന മോടിക്കുന്നവര്‍ക്കെതിരെ അപകടകരമായ ഡ്രൈവിംഗ് പിഴ ഈടാക്കാനും ആവശ്യമെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആര്‍ ടി ഒ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.