Latest News

ലീഗ് മുഖപത്രത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം

കോഴിക്കോട്: കോണ്‍ഗ്രസിന്റെ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ വിമര്‍ശിച്ച് മുസ്ലിം ലീഗ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുനേതൃത്വങ്ങളും പരാജയപ്പെട്ടതായാണ് ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ലീഗ് വിമര്‍ശനം. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് അടിയന്തമരായി ഇടപെടണമെന്ന ലീഗിന്റെ ആവശ്യം അംഗീകരിക്കാതെ പോയതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ലീഗ് എംഎല്‍എ കെഎന്‍എ ഖാദറാണ് ലേഖനം എഴുതിയിരിക്കുന്നത്.

തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ ശൈഥില്യം പ്രതിഫലിക്കുമെന്ന് ലേഖനം പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയ പരാജയമാണ് നേരിടാന്‍ പോകുന്നത്. കനത്ത പരാജയം ഒഴിവാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. കാലവര്‍ഷക്കെടുതിയില്‍നിന്നും യുഡിഎഫിനെ രക്ഷിക്കണമെന്നും ലേഖനം കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നു.


Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.