Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
ഡ്യൂട്ടിയ്ക്കിടെ പോലീസുകാരന് ലോറിയിടിച്ചു മരിച്ചു
മംഗലാപുരം: വാഹനപരിശോധനയ്ക്കിടെ പോലീസുകാരന് ലോറിയിടിച്ചു മരിച്ചു.വെളളിയാഴ്ച പുലര്‍ച്ചെ മൂന്നിന് മംഗലാപുരം നഗരത്തിനടുത്ത മുല്ക്കിയിലാണു സംഭവം. ദാവന്‍ഗെരെ ജില്ലയിലെ ഹൊന്നാലി സ്വദേശിയും മുല്‍ക്കി തീരദേശപോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളുമായ ശിവരാജപ്പ(29)യാണ് മരിച്ചത്. ദേശീയപാത 66ല്‍ ബപ്പനാടു ചെക്ക്പോസ്റ്റില്‍ വാഹനപരിശോധന നടത്തവെ അമിതവേഗത്തില്‍ വന്ന ലോറി ശിവരാജപ്പയെ ഇടിച്ചുവീഴ്ത്തിയശേഷം കടന്നുകളയുകയായിരുന്നു. ശിവരാജപ്പ മംഗലാപുരം ഭാഗത്തേക്കുള്ള വാഹനങ്ങളും കൂടെയുള്ള മറ്റു രണ്ടു പോലീസുകാര്‍ ഉഡുപ്പി ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ പരിശോധിക്കവെയായിരുന്നു സംഭവം. ഇടിച്ചു വീഴ്ത്തിയ ലോറി അമിത വേഗത്തിലായിരുന്നതിനാല്‍ രജിസ്ട്രേഷന് നമ്പര്‍ മറ്റു പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ലോറിയിടിച്ചു നിലത്തുവീണ ശിവരാജപ്പ തത്ക്ഷണം മരിച്ചു. കഴിഞ്ഞ വര്‍ഷമാണ് ശിവരാജപ്പ വിവാഹിതനായത്. ഭാര്യ മഞ്ജുള ഏഴുമാസം ഗര്‍ഭിണിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മംഗലാപുരം സിറ്റി പോലീസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് സ്വദേശമായ ഹൊന്നാലിയിലേക്ക് കൊണ്ടുപോയി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഷാര്‍ജ: [www.malabarflash.com] മേക്കപ്പില്ലാതെ സുന്ദരിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധുവി...
-
കാസര്‍കോട്: എസ് എസ് എഫിന്റെ കര്‍മനിരതരായ രണ്ടു പ്രവര്‍ത്തകരുടെ അപകട മരണം സാഹിത്യോത്സവ് നഗരിയെ കണ്ണീരിലാഴ്ത്തി. സാബിര്‍ സഞ്ചോടി, ഇര്‍ഷാദ്...
-
കാഞ്ഞങ്ങാട്:[www.malabarflash.com] ആരോഗ്യ സര്‍വ്വകലാശാല യൂണിയന് നോര്‍ത്ത് സോണ്‍ കലോത്സവം യുഫോറിയ 2016, പെരിയ ആയമ്പാറ സി മെറ്റ് നഴ്സിങ്...
-
ആദൂര്‍: ഏണിയാടിയില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് സ്കൂള്‍ ബസുമായി ക...
-
റായ്പൂർ: ഛത്തീസ്ഗഢിൽ ചത്ത പശുക്കളെ കശാപ്പുകാർക്ക് വിറ്റ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പി നേതാവ് ഹരീഷ് വർമ്മയാണ് അറസ്റ്റിലായത...


No comments:
Post a Comment