Latest News

ചത്ത പശുക്കളെ കശാപ്പുകാർക്ക്​ വിറ്റു; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ

റായ്​പൂർ: ഛത്തീസ്​ഗഢി​ൽ ചത്ത പശുക്കളെ കശാപ്പുകാർക്ക്​ വിറ്റ ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ. ബി.ജെ.പി നേതാവ്​ ഹരീഷ്​ വർമ്മയാണ്​ അറസ്​റ്റിലായത്​. പശുവി​​ന്റെ എല്ലും തോലുമുൾപ്പടെ ഇയാൾ വിൽപ്പന നടത്തിയതായും  പോലീസ്​ അറിയിച്ചു.[www.malabarflash.com] 

പശുക്കളെ സംരക്ഷിക്കുന്ന സമിതിയായ ഗോ സേവാ അയോഗ്​ വർമ്മക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതി​​ന്റെ അടിസ്ഥാനത്തിലാണ്​ വർമ്മയെ അറസ്​റ്റ്​ ചെയ്​തതെന്ന്​ പോലീസ്​ അറിയിച്ചു. തുടർന്ന്​ നടത്തുന്ന അന്വേഷണങ്ങളിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത്​ വരികയുള്ളുവെന്നും പോലീസ്​ വ്യക്​തമാക്കി. പട്ടിണിയും മരുന്നുകളുടെ അഭാവവും മൂലം വർമ്മയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പശുക്കൾ ചത്തത്​ വാർത്തയായിരുന്നു. തുടർന്ന്​ ഇയാളെ ബി.ജെ.പിയിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തതായും റിപ്പോർട്ടുണ്ട്​.

ദുരഗ്​ ജില്ലയിൽ ഭാര്യ ലക്ഷ്​മി വർമ്മക്കൊപ്പമാണ്​ ഇയാൾ ഗോശാല നടത്തതിയിരുന്നത്​. ഛത്തീസ്​ഗഢ്​ കാർഷിക കന്നുകാലി സംരക്ഷണ നിയമത്തിലെ 4,6 വകുപ്പുകൾ പ്രകാരവും മൃഗങ്ങളോടുള്ള ക്രുരത തടയുന്നതിനുള്ള നിയമത്തിലെ 11ാം വകുപ്പ്​ പ്രകാരവുമാണ്​ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്​​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.