കാഞ്ഞങ്ങാട്:[www.malabarflash.com] ആരോഗ്യ സര്‍വ്വകലാശാല യൂണിയന്‍ നോര്‍ത്ത് സോണ്‍ കലോത്സവം യുഫോറിയ 2016, പെരിയ ആയമ്പാറ സി മെറ്റ് നഴ്‌സിങ് കോളേജില്‍ വെള്ളി,ശനി,ഞായര്‍ ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.
മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലികളിലെ 45 കോളേജുകളില്‍ നിന്നായി ആയിരത്തോളം കലാപ്രതിഭകള്‍ 71 മത്സര ഇനങ്ങളില്‍ പങ്കെടുക്കും. രോഹിത് വെമൂല, കല്‍ബുര്‍ഗി, നരേന്ദ്ര ദബോല്‍ക്കര്‍ എന്നിവരുടെ പേരുകള്‍ നാമകരണം ചെയ്ത അഞ്ച് വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.
വെളളിയാഴ്ച പകല്‍ 10 ന് സ്‌റ്റേജിതരമത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത നാടക നടി നിലമ്പൂര്‍ ആയിഷ നിര്‍വ്വഹിക്കും. യൂണിയന്‍ ചെയര്‍മാന്‍ അഭിത്ത് അക്ബര്‍ അധ്യക്ഷനാകും.
ശനിയാഴ്ച വൈകിട്ട് നാലിന് കലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. കെ കുഞ്ഞിരാമന്‍ എം എല്‍എ അധ്യക്ഷനാകും. പി കുരുണാകരന്‍ എംപി മുഖ്യാതിഥിയാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഏ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്തംഗം വി പി പി മുസ്തഫ, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ബി വൈശാഖ്, പ്രിന്‍സിപ്പാള്‍ ജോസഫൈന്‍ ജാക്കിലിന്‍ മേരി, കെ രാജു, ആര്‍ വിനോദ്, അലക്‌സ് ലിവിംഗ്‌സറ്റണ്‍, ഹര്‍ഷകണ്ണന്‍ മുഹമ്മദ് സെമീര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment