ഗുരുതരമായി പരിക്കേറ്റ കൂട്ടാലിട മുടക്കുനി വീട്ടില്‍ സോമന്‍െറ മകന് സഞ്ജു (22), നന്മണ്ട പറയമ്പ്ര വയലില്‍ വിശ്വനാഥിന്‍െറ മകന് അനീഷ് (21) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചേളന്നൂര്‍ ഒമ്പതേ അഞ്ചിലെ എക്സൈസ് ഓഫിസിന് മുന്നില്‍ വിഷുത്തലേന്ന് രാത്രി 8.30നാണ് സംഭവം. സംഭവസമയം ഈ ഭാഗത്ത് ലോഡ് ഷെഡിങ്ങായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാരും കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
കെ.എല്‍ 58 സി 9992, കെ.എല്‍ 57 എഫ് 7320 എന്ന നമ്പറുകളിലുള്ള ബൈക്കുകളാണ് കൂട്ടിയിടിച്ചത്. നന്മണ്ട സ്വദേശികളായ അനീഷും ധനേഷും സഞ്ചരിച്ചിരുന്ന ബൈക്ക്, കൂട്ടാലിട സ്വദേശികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.അനീഷും ധനേഷും കുമാരസാമി ഭാഗത്തുനിന്ന് ജോലി കഴിഞ്ഞ് വരുകയായിരുന്നു. കൂട്ടാലിട സ്വദേശികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിയുടെ പിതാവിനെ കാണാനായി വരുകയായിരുന്നു. അഭിയുടെ പിതാവ് ഹരിദാസന് ശനിയാഴ്ച വൈകുന്നേരം പടക്കംപൊട്ടിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
മേഴ്സിയാണ് മരിച്ച ബിനുവിന്‍െറ മാതാവ്. സഹോദരി: ബിന്‍സി. സുമയാണ് അഭിയുടെ മാതാവ്.
ധനേഷിന്‍െറ മാതാവ് ഉഷ. സഹോദരന്: ധനിരാജ് (+1 വിദ്യാര്‍ഥി)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment