Latest News

ബാംഗളൂരില്‍ ബിജെപി ഓഫീസിന് സമീപം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

ബാംഗളൂര്‍: ബാംഗളൂരില്‍ ബിജെപി ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചത് പരിഭ്രാന്തി പരത്തി. വലിയ ശബ്ദത്തോടെയാണ് പൊട്ടിതെറിയുണ്ടായത്. ആദ്യം ബോംബ് സ്‌ഫോടനമാണെന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്ന് സ്ഥിരീകരിച്ചത്.

സ്‌ഫോടനത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ സമീപത്തു നിര്‍ത്തിയിട്ടിരുന്ന നാല് വാഹനങ്ങളും കത്തിനശിച്ചു. ഇതില്‍ ഒരു പോലീസ് വാഹനവും ഉള്‍പ്പെടുന്നുണ്ട്. അഗ്നിശമന സേന സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇതു സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ് ബുധനാഴ്ച. അതിനാല്‍ തന്നെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരും നേതാക്കളും സജീവ പ്രവര്‍ത്തനത്തിലായിരുന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.