Latest News

സൗദി പെണ്ണുങ്ങള്‍ക്ക് ഇനി ബൈക്ക് ഓടിക്കാം


ജിദ്ദ: സൗദി അറേബ്യയിലെ പെണ്ണുങ്ങള്‍ക്ക് ഇനി കടപ്പുറത്തും പാര്‍ക്കുകളിലും റോഡിലും ബൈക്കില്‍ ചെത്തി നടക്കാം. പക്ഷേ, നിബന്ധന ഇത്രമാത്രം. ബൈക്കോടിക്കുമ്പോള്‍ രക്ഷിതാവ് കൂടെയുണ്ടാവണം. മതം മാന്യമാണെന്ന് പറയുന്ന വസ്ത്രം ധരിച്ചിരിക്കണം. സൗദി മത പോലിസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ശരീരം മറയ്ക്കുന്ന മാന്യമായ വസ്ത്രം ധരിച്ച് പുരുഷ രക്ഷിതാവിനൊപ്പം സ്ത്രീകള്‍ക്ക് പാര്‍ക്കിലും കടപ്പുറത്തും ബൈക്കോടിയ്ക്കുന്നതില്‍ യാതൊരു വിലക്കുമില്ല. പക്ഷേ, ഈ നിയമങ്ങളൊന്നും വിദേശവനിതകള്‍ക്ക് ബാധകമല്ല. ഇത്തരം ബൈക്ക് യാത്രകള്‍ വിനോദമെന്ന രീതിയില്‍ നടത്താന്‍ മാത്രമാണ് സൗദി വനിതകള്‍ക്ക് സ്വാതന്ത്ര്യമുള്ളൂ. സഞ്ചാരത്തിനായി ഇത്തരം ബൈക്കുകള്‍ ഉപയോഗിച്ചാല്‍ അഴിയ്ക്കുള്ളിലാകും.

അതേ സമയം പര്‍ദ്ദ പോലുള്ള വസ്ത്രം ധരിച്ച് ബൈക്കോടിച്ചാല്‍ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിവിധ സന്നദ്ധസംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1990 മുതല്‍ സൗദിയിലെ സ്ത്രീകള്‍ക്ക് കാറടക്കമുള്ള വാഹനമോടിയ്ക്കാന്‍ സ്വാതന്ത്ര്യമില്ല. ഈ തീരുമാനത്തിനെതിരേ നിരവധി വനിതാ വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ശൂറ കമ്മിറ്റി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.


Key Words: Saudi Arabia, Video, Abaya, Cycling Saudi Arabia, Saudi Arabia Women, Saudi Arabia Women's Rights, Saudi Female Bike-Riding Ban, Saudi Female Cycling Ban, Saudi Religious Police, Saudi Women Cycling, Saudi Women Riding Bikes, World News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.