Latest News

സൗദി സ്വദേശിവത്കരണം: മന്ത്രിതല സമിതി രൂപീകരിച്ചു


തിരുവനന്തപുരം: സ്വദേശിവത്കരണത്തെ തുടര്‍ന്ന് സൗദി അറേബിയയില്‍ നിന്ന് മടങ്ങുന്നവരുടെ പുനരധിവാസ പ്രശ്‌നം പഠിക്കാന്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചു. പ്രവാസി മന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ ഷിബു ബേബി ജോണ്‍, മഞ്ഞളാംകുഴി അലി, അടൂര്‍ പ്രകാശ് എന്നിവരും ഉള്‍പ്പെടുന്നു.

പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് മടങ്ങിയെത്താന്‍ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പാടാക്കാന്‍ ശ്രമിക്കും. ഇതിന് വേണ്ടി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ കളക്രേ്ടറ്റുകളില്‍ പ്രത്യേക സെല്‍ രൂപീകരിക്കും. ഇന്ത്യന്‍ എംബസിയില്‍ പെര്‍മിറ്റിനായി അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ അതത് സെല്ലുകള്‍ പരിശോധിച്ച ശേഷം തിരികെ വരാന്‍ പെര്‍മിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

പങ്കാളിത്ത പെന്‍ഷനെതിരായ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് ചാര്‍ജ് ചെയ്ത അക്രമസംഭവങ്ങളൊഴികെയുള്ള കേസുകളെല്ലാം പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ചോദിച്ചു.

Key Words: Nitaqat, Saudi Arabia, Cabinet, Kerala, Gulf

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.