Latest News

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാമുകന്റെ പിതാവ് അറസ്റ്റില്‍

 Kerala, Kannur, Girl, Kidnap, Love,
മയ്യില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാമുകന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിരാമന്‍ (55) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകന്‍ റെജിലേഷ് (20) പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു. തുടര്‍ന്ന് റെജിലേഷ് പെണ്‍കുട്ടിയുമായി ഒളിച്ചോടി. 

ഇതിനുവേണ്ട സഹായങ്ങള്‍ നല്‍കിയ കുറ്റത്തിനാണ് കുഞ്ഞിരാമനെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് മാതാവ് കണ്ണൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Keywords: Kerala, Kannur, Girl, Kidnap, Love, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.