Latest News

എസ്.എഫ്.ഐ നേതാവ് പോലീസ് മര്‍ദനത്തില്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.എഫ്.ഐ നേതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. നേതാജി നഗര്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ സുദീപ്ത ഗുപ്തയാണ് മരിച്ചത്. പോലീസിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് സുദീപ്ത മരിച്ചതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും സുദീപ്ത ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ കൊണ്ടുപോകുകയായിരുന്ന പോലീസ് വക ബസ്സില്‍ വെച്ച് ചവിട്ടേറ്റ സുദീപ്ത റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ വഴിയരികിലെ ഒരു സ്തൂപത്തിലിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.