Latest News

സൗദി: ഉന്നതതല സംഘം യാത്ര മാറ്റിവച്ചു


ന്യൂഡല്‍ഹി: സൗദി അറേബിയയിലേക്ക് വയലാര്‍ രവിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം നടത്താനിരുന്ന യാത്ര മാറ്റിവച്ചു. സൗദി ഭരണാധികാരികളുടെ സൗകര്യ പ്രദമായ സമയം  ലഭിക്കാത്തതിനാലാണിത്.

അതിനിടെ, സൗദിയിലെ പുതിയ തൊഴില്‍ നിയമം സംബന്ധിച്ച് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, ഇ അഹമ്മദ് എന്നിവര്‍ ചര്‍ച്ച നടത്തി.

സൗദിയിലേക്ക് പോകുന്ന സംഘത്തില്‍ ആരൊക്കെയുണ്ടാകണമെന്ന് തീരുമാനമായില്ല.
ഇടയ്ക്ക് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ടെലഫോണില്‍ ബന്ധപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. സൗദി അംബാസഡറെയും ബന്ധപ്പെട്ടു.
സൗദിയുമായി ഇന്ത്യക്ക് മികച്ച ബന്ധമാണുള്ളത്. ഇതുപയോഗപ്പെടുത്തി പ്രശ്‌നപരിഹാരം കാണാമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിമാര്‍ പറഞ്ഞു.



Key Words: Vayalar Ravi , Saudi Arabia, nitaqat law,  Minister for Overseas Indian Affairs ,  Saudi labour policy

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.