Latest News

ഗള്‍ഫിലും പാക്കിസ്ഥാനിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി: ഇറാനെയും പാക് -ഇറാന്‍ അര്‍ത്തിപ്രദേശങ്ങളെയും പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. ഇവിടെ ഭൂമിക്കടിയില്‍ 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ ചലനത്തിന്റെ അനുരണനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലും വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുണ്ടായി. ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ന്ത്യന്‍ സമയം വൈകുന്നേരം 4.20 നാണ് ഭൂചലനമുണ്ടായത്. 15 മുതല്‍ 20 സെക്കന്‍ഡുകള്‍ വരെ ചലനം നീണ്ടുനിന്നു. ആദ്യ ഭൂചലനത്തിനു ശേഷം വീണ്ടും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, യുഎഇയിലെ ദുബായ്, അല്‍ഐയിന്‍, അബുദാബി, ഷാര്‍ജ എന്നിവടങ്ങളിലും സമാന്യം ശക്തമായ ചലനങ്ങളുണ്ടായി. ഒരാഴ്ച മുന്‍പ് യുഎഇയില്‍ ചിലയിടങ്ങളില്‍ ചലനം അനുഭവപ്പെട്ടിരുന്നു. രണ്ടാതും ഭൂചലനമുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ പുറത്തേക്കിറങ്ങി. തുടര്‍ചലനങ്ങളുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഇനി തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. കേരളമടക്കമുള്ള ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനത്തിന് സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.