Latest News

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസം പെരുന്നാള്‍ അവധി

ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ പെരുന്നാള്‍ അവധി മനുഷ്യവിഭവ–എമിറൈറ്റേഷന്‍ മന്ത്രാലയം പ്രഖ്യാപിച്ചു.[www.malabarflash.com]

പെരുന്നാള്‍ ദിവസും അതിന് പിറ്റേന്നുമായിരിക്കും അവധി. അതായത്, അറബിക് മാസം ശവ്വാല്‍ ഒന്നിനും രണ്ടിനും. മനുഷ്യവിഭവ–എമിറൈറ്റേഷന്‍ മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷാണ് ഇതു സംബന്ധമായി ഉത്തരവിറക്കിയത്.
നേരത്തെ പൊതുമേഖലയ്ക്ക് ഈ മാസം 24 മുതല്‍(റമസാന്‍ 29 മുതല്‍) 27 വരെ നാല് ദിവസം പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. 28 മുതല്‍ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും. 

പെരുന്നാള്‍ 25ന് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 26ന് ആണെങ്കില്‍ വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞ് ഓഫീസുകള്‍ ജൂലൈ രണ്ടിനായിരിക്കും തുറക്കുക.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.