Latest News

ചെമ്പട്ടണിഞ്ഞ് കണ്ണൂര്‍; തൊഴിലാളി സഖാക്കള്‍ക്ക് ലാല്‍സലാം


കണ്ണൂര്‍: അഞ്ചുനാള്‍ നീളുന്ന സി.ഐ.ടി.യു ദേശീയ സമ്മേളനത്തിനായി കണ്ണൂര്‍ ചുവപ്പണിഞ്ഞു. നിരവധി കാര്‍ഷിക-തൊഴിലാളി വിപ്ലവസമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കണ്ണൂരിന്റെ മണ്ണില്‍ ഇതാദ്യമായാണ് ദേശീയ സമ്മേളനമെത്തുന്നത്. തൊഴിലാളി സഖാക്കളെ വരവേല്‍ക്കാന്‍ ചെഞ്ചായമണിഞ്ഞ്, ചെമ്പട്ടണിഞ്ഞ് ഒരുങ്ങിനില്‍ക്കുകയാണ് കണ്ണൂര്‍. നഗരവീഥികളിലും സമ്മേളന നഗരികളിലുമെല്ലാം രക്തപതാക പാറിക്കളിക്കുകയാണ്.

സമ്മേളനത്തിനു തുടക്കംകുറിച്ച് ബുധനാഴ്ച പതാകയുയര്‍ത്തി. ദീപശിഖ, കൊടിമര ജാഥകള്‍ അകമ്പടിയായാണ് സമ്മേളന നഗരിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ 10നു പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി എം കെ പാന്ഥെ നഗറില്‍ (പോലിസ് മൈതാനം) ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ പതാക ഉയര്‍ത്തും. രാവിലെ ഒമ്പതിന് പയ്യാമ്പലത്തുനിന്ന് ജാഥയാണ് പതാക എത്തിക്കുക. പോലിസ് മൈതാനിയിലെ ശീതീകരിച്ച ദീപാങ്കര്‍ മുഖര്‍ജി ഹാളിലാണ് പ്രതിനിധി സമ്മേളനം. തിരഞ്ഞെടുക്കപ്പെട്ട 2000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

സി.ഐ.ടി.യു ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിക്കും. വൈകീട്ട് അഞ്ചിനു സ്റ്റേഡിയം കോര്‍ണറിലെ സുശീലാ ഗോപാലന്‍ നഗറില്‍ ട്രേഡ് യൂനിയന്‍ ഐക്യസമ്മേളനം. വെളളിയാഴ്ച വൈകീട്ട് അഞ്ചിന് മാധ്യമ സെമിനാറില്‍ ശശികുമാര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, പി രാജീവ് എം.പി പങ്കെടുക്കും.

ആറിനു വൈകീട്ട് അഞ്ചിനു സാംസ്‌കാരിക സമ്മേളനത്തില്‍ എം എ ബേബി, കെ ഇ എന്‍ കുഞ്ഞഹമ്മദ്, പ്രഭാവര്‍മ പങ്കെടുക്കും. എല്ലാ ദിവസവും വിവിധ കലാ-സാംസ്‌കാരിക പരിപാടികളുണ്ടാവും. എട്ടിനു ജവഹര്‍ സ്റ്റേഡിയത്തില്‍ സി കണ്ണന്‍ നഗറിലെ സമാപന റാലിയില്‍ രണ്ടുലക്ഷം പേര്‍ പങ്കെടുക്കും. ഗതാഗതക്കുരുക്ക് കാരണം കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കിയിട്ടുണ്ട്.

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവറിക്കോസ്, ഐ.എല്‍.ഒ പ്രതിനിധി ഏരിയല്‍ കാസ്‌ട്രോ, എ കെ പത്മനാഭന്‍, തപന്‍ സെന്‍, കോടിയേരി ബാലകൃഷ്ണന്‍, ഡോ. ഹേമലത, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, സംഗമങ്ങള്‍, ആദരിക്കല്‍, പ്രദര്‍ശനം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പി ച്ചു.തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം ആവിഷ്‌കരിച്ച പ്രദര്‍ശനം പോലിസ് മൈതാനിയില്‍ തുടരുകയാ­ണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.