Latest News

സ്ത്രീ വിഷയം: കേരളത്തിൽ രാജിവെച്ച മന്ത്രിമാർ അഞ്ച്

Kerala, Umman Chandi, Balakrishna Pilla, Ganesh Kumar,
കേരളത്തില്‍ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് രാജിവച്ച മന്ത്രിമാര്‍ ഇതുവരെ അഞ്ചുപേര്‍. ഗണേഷ്കുമാറടക്കം രണ്ടുപേര്‍ വനംവകുപ്പ് മന്ത്രിമാരും അഞ്ചില്‍ രണ്ടുപേരും കേരള കോണ്‍ഗ്രസുകാരും. ഇ. കെ. നായനാര്‍ മന്ത്രിസഭയില്‍ നിന്നു തുടങ്ങിയ രാജി ശേഷം വന്ന എല്ലാ മന്ത്രിസഭയുട കാലത്തും ആവര്‍ത്തിക്കുകയാണെന്നതും സവിശേഷതയാണ്.
1996ലെ ഇ. കെ. നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത, വനംമന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാരിലൂടെയായിരുന്നു രാജിപരമ്പരയ്ക്ക് തുടക്കം. ഔദ്യോഗികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന ഗതാഗത സെക്രട്ടറി നളിനി നെറ്റോയുടെ പരാതിയാണ് 2000 ഫെബ്രുവരിയിലെ രാജിക്ക് കാരണമായി. 

പിന്നീട്, ഡിഎഫഒ പ്രകൃതി ശ്രീവാസ്തവയും നീലനെതിരെ ആരോപണവുമായി രംഗത്തെത്തി. പിന്നീട് അധികാരമേറ്റ, എ. കെ. ആന്റണി മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്ന പി. കെ. കുഞ്ഞാലിക്കുട്ടിയാണ് രാജിവച്ചവരില്‍ രണ്ടാമന്‍. ഐസ്ക്രീം പീഡനക്കേസ് തുറന്നുവിട്ട വിവാദം ഇപ്പോഴും കുഞ്ഞാലിക്കുട്ടിയെ പിന്തുടരുന്നു. പിന്നീട് വന്ന വിഎസ് മന്ത്രിസഭയെ തുടക്കത്തില്‍ തന്നെ വിവാദം ഉലച്ചു. 

ജലവിഭവ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി പി. ജെ. ജോസഫ് ചെന്നൈയിലേക്കുള്ള വിമാനയാത്രക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അപമര്യാദയായി സ്പര്‍ശിച്ചെന്ന ആക്ഷേപം ഒരുമന്ത്രിയുടെ കൂടി രാജിക്ക് ഇടയാക്കി. ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി. ടി. ചാക്കോയാണ് അപവാദക്കേസില്‍പെട്ട് രാജിവയ്ക്കുന്ന ആദ്യത്തെ മന്ത്രി. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ പീച്ചിക്കു സമീപം വച്ച് അപകടത്തില്‍പെട്ടപ്പോള്‍ ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നുവെന്ന ആരോപണമാണ് രാജിക്ക് കാരണം.

Keywords: Kerala, Umman Chandi, Balakrishna Pilla, Ganesh Kumar,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.