Latest News

വിഎസ് വാക്കൗട്ട് പ്രഖ്യാപിച്ചു: പ്രതിപക്ഷ എം.എൽ.എമാർ സഭയിൽ തുടർന്നു

 Kerala, Umman Chandi, Balakrishna Pilla, Ganesh Kumar, VS, Walk out,
തിരുവനന്തപുരം: നിയമസഭയില്‍ ഗണേഷ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നടത്തിയ വോക്കൌട്ട് പ്രഖ്യാപനം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസാരിച്ച വിഎസ്, ഭാര്യയെ മര്‍ദിച്ച മന്ത്രി ഗണേഷ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് പ്രതിപക്ഷം കൊണ്്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം 'ഇറങ്ങിപ്പോക്ക്' പ്രഖ്യാപിച്ചത്.

എന്നാല്‍ പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോയതിനു ശേഷം ഇടത് അംഗങ്ങള്‍ സഭയില്‍ തുടരുകയുമായിരുന്നു. ഇതിനുശേഷം ഗണേഷ് കുമാറും ഷിബു ബേബി ജോണും സി. ദിവാകാരനും അടക്കമുള്ള നേതാക്കള്‍ പ്രസംഗിക്കുകയും ചെയ്തു. എന്നാല്‍ ഇത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നുവെന്ന് പിന്നീട് വിഎസ് തന്നെ വിശദീകരിച്ചു. 

പ്രതിപക്ഷ നേതാവിനെ പ്രതിപക്ഷം അംഗീകരിക്കുന്നില്ല എന്ന തോന്നലുളവാക്കിയോ എന്ന മറുചോദ്യം ചോദിച്ചുകൊണ്്ടാണ് വിഎസ് ഇതിനെ നേരിട്ടത്. നേതാക്കന്‍മാര്‍ക്ക് സംസാരിക്കാന്‍ വേണ്്ടിയാണ് ഇറങ്ങിപ്പോക്ക് പ്രതീകാത്മകമാക്കിയത്. അംഗങ്ങള്‍ കസേരയില്‍നിന്ന് രണ്്ടു ചുവടു പിന്നോട്ടു മാറിയാലും പ്രതീകാത്മകമായി ഇറങ്ങിപ്പോക്കാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം സഭയ്ക്കു പുറത്തും മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് വിഎസും മറ്റ് ഇടതുനേതാക്കളും ഉന്നയിച്ചത്. 

ഭാര്യയെ മര്‍ദിക്കുന്ന മന്ത്രിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഗാര്‍ഹിക പീഡന നിയമം പരസ്യമായി ലംഘിക്കുകയാണ് ഉമ്മന്‍ ചാണ്്ടി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജി വയ്ക്കുകയാണ് വേണ്്ടതെന്നും വിഎസ് ആവശ്യപ്പെട്ടു. അതിനിടെ ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്ന് സി. ദിവാകരന്‍ ആവശ്യപ്പെട്ടു. അദ്ദേഹം എംഎല്‍എ സ്ഥാനത്തു തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്്ടിക്കാട്ടി.

Keywords: Kerala, Umman Chandi, Balakrishna Pilla, Ganesh Kumar, VS, Walk out,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.