2010 ഫിബ്രവരി 13-നുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് വിദേശികളടക്കം 17 പേര്‍ മരിക്കുകയും അറുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൊളംബോയില്‍ വെച്ച് സ്‌ഫോടനപദ്ധതി ആസൂത്രണം ചെയ്തതില്‍ ബെയ്ഗ് പങ്കാളിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സ്‌ഫോടനത്തിനുപയോഗിച്ച ബോംബ് ഉദ്ഗീറിലെ സ്വന്തം സൈബര്‍കഫേയില്‍വെച്ച് ബെയ്ഗ് നിര്‍മിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വധശിക്ഷ വിധിച്ചത്.
മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലെ ഉദ്ഗീര്‍ സ്വദേശിയായ ബെയ്ഗ് ഇവിടെ സൈബര്‍ കഫേ നടത്തിവരികയായിരുന്നു. സംഭവദിവസം ഹിമായത് ബെയ്ഗ് ഔറംഗബാദിലായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം നിരാകരിച്ചാണ് വിചാരണ കോടതി ബെയ്ഗിനെ കേസില്‍ കുറ്റക്കാരനായി നേരത്തെ കണ്ടെത്തിയത്. 2010 സപ്തംബര്‍ ഏഴിന് ലത്തൂരിലെ വീടിന് സമീപത്തുള്ള ബസ്സ് സ്റ്റോപ്പില്‍ വെച്ചാണ് ബെയ്ഗ് പിടിയിലാകുന്നത്. തുടര്‍ന്ന് നടന്ന റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്നും 1,200 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു.
അബു ജുന്‍ഡല്‍ , യാസിന്‍ ഭട്കല്‍ , ഇഖ്ബാല്‍ ഭട്കല്‍ , റിയാസ് ഭട്കല്‍ , ഫയസ് കഗ്‌സി, മൊഹസിന്‍ ചൗധരി എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരില്‍ ജുന്‍ഡല്‍ ഒഴികെയുള്ളവര്‍ പിടികിട്ടാപ്പുള്ളികളാണ്. മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബു ജുന്‍ഡലിനെ ജര്‍മന്‍ ബേക്കറി കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. സൗദി അറേബ്യയില്‍ അറസ്റ്റിലായ ജുന്‍ഡലിനെ കഴിഞ്ഞ ജൂണില്‍ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയിരുന്നു.
2008-ലെ മുംബൈ സംഭവത്തിനുശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ജര്‍മന്‍ ബേക്കറി സ്‌ഫോടനം. പുണെയില്‍ വിദേശികളടക്കമുള്ളവര്‍ തേടിയെത്തുന്ന പ്രശസ്തമായ ഭക്ഷണശാലയായിരുന്നു ജര്‍മന്‍ ബേക്കറി.
പുണെ സെഷന്‍സ് ജഡ്ജി എന്‍.പി. ദോതെയാണ് കേസില്‍ വിധി പറഞ്ഞത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment