Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
Kasaragod
News
കാസര്‍കോട്
ജില്ലയില്‍ ശാന്തി നിലനിര്‍ത്താന്‍ പുതുതലമുറ കൈകോര്‍ക്കണം - മന്ത്രി തിരുവഞ്ചൂര്‍
ജില്ലയില്‍ ശാന്തി നിലനിര്‍ത്താന്‍ പുതുതലമുറ കൈകോര്‍ക്കണം - മന്ത്രി തിരുവഞ്ചൂര്‍
കാസര്‍കോട്: ജില്ലയില്‍ ശാന്തിയും സമാധാനവും നിലിര്‍ത്താന്‍ പുതുതലമുറ കൈക്കോര്‍ക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. ജില്ലയില്‍ സമാധാനം ഉറപ്പുവരുത്താനാവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പോലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും കാസര്‍കോട് ഡയറ്റില്‍ സംഘടിപ്പിച്ച പൊന്‍പുലരി കുട്ടികളുടെ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. എം.എല്‍.എ. മാരായ ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മുംതാസ് ഷുക്കൂര്‍,മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.മാധവ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.വി. അവതാരകന്‍ ജി.എസ്.പ്രദീപ് , കന്നട ചലച്ചിത്ര താരം ശിവദ്വാജ് ക്യാമ്പില്‍ ക്ലാസെടുത്തു. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ സ്വാഗതവും ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മൈസൂര്‍: കര്‍ണാടകയിലെ സോലാപൂരില്‍ ആട് പ്രസവിച്ചത് മനുഷ്യനോട് സാദൃശ്യമുളള രണ്ട് ആട്ടിന്‍ കുട്ടികളെ. തിങ്കളാഴ്ചയാണ് ഗ്രാമത്തെ വിസ്മയിപ്പിച്...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയ ബാര്‍ തുടങ്ങാന്‍ നല്കിയ എതിര്‍പ്പില്ലാരേഖ റദ്ദാക്കിയ നഗരകാര്യ വകുപ്പിന്റെ ഉത്തരവ് സ്ഥിരപ്പെടുത്താനായി അവതര...
-
കോഴിക്കോട്: എസ്.എല്‍.എല്‍.സി പരീക്ഷയുടെ ഉത്തരകടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവം ഗുരുതര വീഴ്ചയെന്ന് അധികൃതര്‍. കോഴിക്കോ9ട് കായണ്ണ എച്ച...
-
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട ദിവസമാണ് വിവാഹദിനം. ആ പവിത്രമായ ദിനരാത്രങ്ങളെ തെമ്മാടിത്തരങ്ങള്‍ കൊണ്ട് അലങ്കോലമാക്കുന്ന ...
-
ദില്ലി[www.malabarflash.com]: ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ...


No comments:
Post a Comment