Latest News

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് കേരളം സന്ദര്‍ശിക്കും


ദുബൈ: യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഐ.ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഗ്രാമവികസന മന്ത്രി കെ.സി ജോസഫ്, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ പത്മശ്രീ എം.എ യൂസഫലി എന്നിവരോടാണ് ശൈഖ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ശൈഖ് നിര്‍വ്വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിച്ചു.

സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ കേരളത്തിലേക്ക് വരുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘത്തോട് പറഞ്ഞു. മുഖ്യമന്ത്രിക്കും സ്മാര്‍ട്ട് സിറ്റി പ്രതിനിധി സംഘത്തിനും ദുബൈ എമിറേറ്റ്‌സ് ടവേഴ്‌സില്‍ ദുബൈ ഭരണാധികാരിയില്‍ നിന്ന് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംസ്ഥാനത്ത് നിന്നുള്ള മുഖ്യമന്ത്രിക്ക് ദുബൈ ഭരണാധികാരിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുന്നത്. ഇതിന് മുമ്പ് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഇത്തരമൊരു അവസരം ലഭിച്ചിരുന്നുവെങ്കിലും ഇത്രയും സമയം അനുവദിച്ചിരുന്നില്ല.

സ്മാര്‍ട്ടി സിറ്റിയുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ചയില്‍ ദുബൈ ഭരണാധികാരിയോടൊപ്പം ഉന്നതതല ടീമാണ് പങ്കെടുത്തത്. സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഉദ്ഘാടനത്തിന് എത്തിച്ചേരാമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മുഖ്യമന്ത്രിയെയും സംഘത്തെയും അറിയിച്ചു.

കേരളീയരുടെ കഠിനാധ്വാനത്തെയും ആത്മാര്‍ത്ഥതയെയും പ്രശംസിച്ച ശൈഖ്, മലയാളികളെ ഏറെ ഇഷ്ടപ്പെടുന്നതായും പറഞ്ഞു. സംസാരത്തിനിടെ മുഖ്യമന്ത്രിയെയും ശൈഖ് പ്രശംസിച്ചു. ജനങ്ങള്‍ക്ക് എപ്പോഴും പ്രാപ്യമായ മുഖ്യമന്ത്രിയാണെന്നും ശൈഖ് കൂട്ടിച്ചേര്‍ത്തു.

News: Chandrika
Photo: khaleejtimes

Courtesy: Youtube.com/Sheikhmohammed.ae



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.