Latest News

പടക്കവിപണിയില്‍ ചൈനീസ് തരംഗം

Vishu-Malabarflash.com

കാസര്‍കോട്: വിഷു ആഘോഷങ്ങള്‍ക്ക് വര്‍ണം പകരാന്‍ പടക്കവിപണിയില്‍ ചൈനീസ് തരംഗം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചൈനീസ് പടക്കങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്. ഇക്കുറി ഇരട്ടിയിലധികമാണ് വില്‍പ്പനയ്ക്കായി എത്തിച്ചത്. ശിവകാശിയിലെ നിര്‍മാണശാലകള്‍ കത്തിനശിച്ചതിനാല്‍ പടക്കങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഇറക്കുമതി ചെയ്തതെന്ന് കച്ചവടക്കാര്‍ പറയുന്നു.

ചൂളം വിളിച്ച് കുട്ടികളെ രസിപ്പിക്കുന്ന വിസിലിങ് വീല്‍ നിലച്ചക്രം, വിവിധ നിറങ്ങളിലുള്ള കമ്പിത്തിരി, ആകാശത്തിലേക്കുയര്‍ന്ന് പൊട്ടിവിടരുന്ന ഷോട്ട് പടക്കങ്ങള്‍ എന്നിവയാണ് സീസണിലെ പ്രധാന ഇനങ്ങള്‍. ചൈനീസ് പടക്കങ്ങള്‍ക്ക് ഇന്ത്യന്‍ പടക്കങ്ങളുടെ ശബ്ദമില്ലെങ്കിലും ഇവ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. ഉഗ്രശബ്ദമുള്ള പടക്കങ്ങള്‍ക്കു പകരം ഷോട്ട് പടക്കങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു.

Vishu-Malabarflash.com

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.