Latest News

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം : കാസര്‍കോടിനോടുള്ള അവഗണന പ്രതിഷേധാര്‍ഹം - KMCC


ദുബൈ : ആയിരക്കണക്കിനു പ്രവാസികളുള്ള കാസര്‍കോട് ജില്ലയ്ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്ന ഏറെക്കാലത്തെ ആവശ്യം പരിഗണിക്കാതെ പ്രഖ്യാപനത്തില്‍ ഒതുക്കി മുന്നോട്ടു പോകുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അര്‍ഹമായ പരിഗണന കാസര്‍കോടിന് ലഭിക്കാതെ പോകുന്നു എന്നതിന്റെ ഒടുവിലതത്തെ ഉദാഹരണമാണെന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനതത്തു തന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. വിദേശ മലയാളികളില്‍ വലിയൊരു വിഭാഗം കാസര്‍കോട്ടുകാരാണ്. ഇപ്പോള്‍ കാസര്‍കോട് ജില്ലക്കാര്‍ പയ്യന്നൂരിനെയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പ്രദേശങ്ങളിലും ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്‍ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ ആസൂത്രണ ബോര്‍ഡിന്റെ അനുമതി നേടിയ കേരള സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. പ്രസിഡണ്ട് മുഹമ്മദ് കുളങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡണ്ട് ഹംസതൊട്ടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി സെക്രട്ടറി ഹനീഫ് ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍, ഷരീഫ് പൈക്ക, ഇ ബി അഹമ്മദ് ചെടേക്കാല്‍, നൂറുദ്ദിന്‍ ആറാട്ടുകടവ്, റഹിം ചെങ്കള, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, കരിം മൊഗര്‍, റഹിം നെക്കര, സിദ്ധിഖ ചൗക്കി, ഖാദര്‍ പൈക്ക, അബ്ദുല്ല പൈക്ക, അസീസ് എതിര്‍തോട് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.