Latest News

കണ്ണൂര്‍ സ്വദേശിയുടെ അപ്പാര്‍ട്ടുമെന്റില്‍നിന്ന് ലങ്കന്‍ വേലക്കാരി 50 പവനുമായി മുങ്ങി

കുവൈത്ത് സിറ്റി: മലയാളി കുടുംബത്തിന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ ജോലിക്കുനിന്ന ശ്രീലങ്കക്കാരി 50 പവന്‍ ആഭരണങ്ങളും പാസ്പോര്‍ട്ടുകളടക്കം വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗുമായി കടന്നു.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ആരിഫിന്‍െറ റുമൈതിയയിലെ അപ്പാര്‍ട്ടുമെന്‍റിലാണ് ദിവസങ്ങള്‍ക്കുമുമ്പ് കവര്‍ച്ച നടന്നത്. ഉടന്‍ റുമൈതിയ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ഇതുവരെ തുമ്പൊന്നുമായിട്ടില്ല.
അടുത്തിടെ വീട്ടുജോലിക്കായി നിര്‍ത്തിയ ശ്രീലങ്കക്കാരിയാണ് കവര്‍ച്ച നടത്തിയത്.

ആരിഫിന്‍െറയും ഭാര്യയുടെയും അഞ്ച് മക്കളുടെയും പാസ്പോര്‍ട്ടുകളും മറ്റു നിരവധി രേഖകളുമടങ്ങിയ ബാഗ് നേരത്തേ പുറത്തുകൊണ്ടുപോയി വെച്ച യുവതി ജോലി കഴിഞ്ഞുപോവുമ്പോള്‍ അതുമായി മുങ്ങുകയായിരുന്നു. ബാഗ് കാണാതായപ്പോള്‍ ലങ്കക്കാരിയെ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. നാട്ടുകാരനായ ആള്‍ക്കൊപ്പം ഇവര്‍ താമസിച്ചിരുന്ന സ്ഥലംകണ്ടെത്തിയെങ്കിലും അവിടെനിന്ന് രണ്ടു പേരും മുങ്ങിയിരിക്കുകയാണെന്ന് ആരിഫ് പറഞ്ഞു.
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ നേരത്തേ കുവൈത്തി വീട്ടിലായിരുന്ന ലങ്കക്കാരിക്കെതിരെ സ്പോണ്‍സര്‍ ഒളിച്ചോടിയതിന് കേസ് കൊടുത്തിട്ടുണ്ടെന്ന് അറിഞ്ഞു. ഇതുകൂടാതെ ഒപ്പമുള്ള ലങ്കക്കാരനെതിരെ അയാളുടെ സ്പോണ്‍സറും തന്നെ കബളിപ്പിച്ചതിന് കേസ് കൊടുത്തിട്ടുണ്ട്.

11 കേസുകളില്‍ പ്രതിയായ ഒരു ശ്രീലങ്കക്കാരനെ കഴിഞ്ഞദിവസം ഹവല്ലി പൊലീസ് പിടികൂടിയിരുന്നു. ബയാനിലും ഹവല്ലിയിലും നടന്ന കവര്‍ച്ചാ കേസുകളുമായി ബന്ധപ്പെട്ട് ഏറെ ദിവസങ്ങളായി പൊലീസ് സ്വദേശികളെയും ബിദൂനികളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചകള്‍ക്ക് പിന്നില്‍ ശ്രീലങ്കന്‍ വംശജനാണെന്ന് കണ്ടെത്തിയത്. ബയാനില്‍ മൂന്ന് വീടുകളില്‍ മോഷണം നടത്തുകയും എട്ട് വാഹനങ്ങള്‍ കവര്‍ച്ച നടത്തുകയും ചെയ്തതായി ഇയാള്‍ ചോദ്യം ചെയ്യുന്നതിനിടെ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആരിഫിന്‍െറ അപാര്‍ട്ടുമെന്‍റില്‍ മോഷണം നടത്തിയ ലങ്കക്കാരിക്കൊപ്പമുണ്ടായിരുന്നത് ഇയാളായിരുന്നില്ലെന്നാണ് സൂചന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.