Latest News

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ INL 53 സീറ്റില്‍ മല്‍സരിക്കും: പ്രഫ. മുഹമ്മദ് സുലൈമാന്‍

കാസര്‍കോട്: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗ് 53 സീറ്റില്‍ മല്‍സരിക്കുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഐ.എന്‍.എല്‍ ദേശീയ രാഷ്ട്രീയകാര്യ സമിതി തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇടതു മുന്നണിക്കൊപ്പമാണ് ഐ.എന്‍.എല്‍ നിലകൊള്ളുക.
ഇപ്പോഴത്തെ യു.പി.എ സര്‍ക്കാരിനെ രാജ്യത്തെ 70 ശതമാനം ജനങ്ങളും വെറുത്തുകഴിഞ്ഞു. എന്‍.ഡി.എയോടും ഇതേ സമീപനമാണ് ജനങ്ങള്‍ക്കുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കു പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. മൂന്നാംമുന്നണിക്കു പ്രസക്തി ഏറിയിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ ജയിലുകളില്‍ തടങ്കലില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കളുടെ മോചനത്തിനു വഴിയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരില്‍ നാറാത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതേക്കുറിച്ചു സത്യസന്ധമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഹാര്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും എല്‍. ഡി.എഫ് നേതൃത്വത്തിലുള്ള മൂന്നാംമുന്നണി സജീവമാണെന്നും ഇതില്‍ ഐ.എന്‍. എല്‍ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് നടന്ന ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ അഖിലേന്ത്യാ നേതാക്കളായ അഡ്വ. മുഹമ്മദ് അലാവുദ്ദീന്‍ അന്‍സാരി, അഡ്വ. ഇഖ്ബാല്‍ സഫര്‍, മൗലാനാ അബ്ദുര്‍റഹ്മാന്‍ മില്ലി, അഹ്മദ് ദേവര്‍കോവില്‍, എം ജി കെ നിസാമുദ്ദീന്‍, ഡോ. മുയീനുദ്ദീ ന്‍, അഡ്വ. ഇനായത്തുല്ല, എസ് എ പുതിയവളപ്പില്‍, അഡ്വ.രാംസിങ് യാദവ് സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.