Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
case
Kasaragod
News
Police
കാസര്‍കോട്
സ്കൂള്‍ ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണം തട്ടിയെടുത്തു
സ്കൂള്‍ ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണം തട്ടിയെടുത്തു
ഉദുമ: വിവാഹത്തട്ടിപ്പിലൂടെ സ്കൂള്‍ ജീവനക്കാരിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വിവാഹത്തട്ടിപ്പ് വീരനും ഇടനിലക്കാരിക്കുമെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഉദുമ പൊടിപ്പള്ളം സ്വദേശിനിയും സ്വകാര്യ സ്കൂളിലെ ആയയുമായ 32 കാരിയുടെ പരാതി പ്രകാരം ചട്ടംഞ്ചാല്‍ തെക്കിലിലെ പി കെ അശോകന്(53), പാലക്കുന്ന് ആറാട്ട്കടവിലെ പുഷ്പ(40) എന്നിവര്‍ക്കെതിരെയാണ് കേസ്. നേരത്തെ രണ്ട് യുവതികളെ വിവാഹം ചെയ്ത കാര്യം മറച്ച് വെച്ച് കൊണ്ടാണ് പുഷ്പയുടെ സഹായത്തോടെ അശോകന് പൊടിപ്പള്ളം യുവതിയെ വിവാഹം ചെയ്തത്. 2012 ഒക്ടോബര്‍ 25 നായിരുന്നു വിവാഹം. ആദ്യഭാര്യ ജയഭാരതി മരണപ്പെട്ടുവെന്നും രണ്ടാം ഭാര്യ ഗിരിജയുമായുള്ള വിവാഹ ബന്ധം കുടുംബ കോടതി മുഖാന്തിരം നിയമപരമായി വേര്‍പെടുത്തിയെന്നും പറഞ്ഞാണ് അശോകനും പുഷ്പയും വിവാഹ വാഗ്ദാനവുമായി പൊടിപ്പള്ളത്തെ യുവതിയെ സമീപിച്ചത്. ഇരുവരുടെയും വാക്കുകള്‍ വിശ്വസിച്ച യുവതിയും വീട്ടുകാരും അശോകനുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹ ശേഷം യുവതിയെ അശോകന് വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം അശോകന് നാട്ടില്‍ നിന്നും മുങ്ങുകയാണുണ്ടായത്. യുവതി അശോകനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ യുവതികളെ വിവാഹത്തട്ടിപ്പിന് ഇരകളാക്കി സ്വര്‍ണ്ണം കൈക്കലാക്കുന്നതായി വ്യക്തമായി. ഇതിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് പുഷ്പയാണെന്നും തെളിഞ്ഞു. നേരത്തെ വിവാഹം ചെയ്ത കാര്യങ്ങള്‍ സംബന്ധിച്ച് അശോകന് നടത്തിയ വെളിപ്പെടുത്തലുകള്‍ കളവാണെന്നും ബോധ്യപ്പെട്ടു. രണ്ടാം ഭാര്യയുമായുള്ള അശോകന്റെ വിവാഹ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് കുടുംബ കോടതിയില്‍ കേസൊന്നുമില്ലെന്നും വ്യക്തമായി. ഈ സാഹചര്യത്തില്‍ അശോകനെതിരെ പൊടിപ്പള്ളം യുവതി കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഹരജി സ്വീകരിച്ച കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ചയാണ് വിദ്യാനഗര്‍ പോലീസ് അശോകനും പുഷ്പയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ പെരുന്നാള്‍ അവധി മനുഷ്യവിഭവ–എമിറൈറ്റേഷന്‍ മന്ത്രാലയം പ്രഖ്യാപിച്ചു.[www.malabarflash.co...
-
കണ്ണൂർ: ജില്ലയിലെ മലയോര മേഖലയായ ഇരിട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക് . ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തുള്ള വലിയ വളവിൽ...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
-
ജിയോണിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലായ ജിയോണി എ 1 ലൈറ്റ് വിപണിയില്‍. 20 എം ബി സെന്‍സറുമുളള സെല്‍ഫി ക്യാമറയും 13 എം ബി എല്‍ ഇ ഡി ഫ്ലാഷ...
No comments:
Post a Comment