ന്യൂഡല്‍ഹി: നിരപരാധികളായ മുസ്‌ലീം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിരപരാധികളായ ആരെയും അന്യായമായി പീഡിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് നിര്‍ദേശമെന്നും ഷിന്‍ഡെ വ്യക്തമാക്കുന്നു.
നിയമപാലകര്‍ അന്യായമായി നിഷ്‌കളങ്കരായ മുസ്‌ലീം യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നതായി വിവിധ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നും കത്തില്‍ ഷിന്‍ഡെ പറയുന്നു. മനപ്പൂര്‍വം തങ്ങളെ ലക്ഷ്യമിടുന്നതായും അടിസ്ഥാന അവകാശങ്ങള്‍ പോലും അട്ടിമറിക്കുന്നതായി മുസ്‌ലീം യുവാക്കളില്‍ ധാരണ പരന്നിട്ടുണ്ടെന്നും മന്ത്രി കത്തില്‍ പറയുന്നു.
തീവ്രവാദത്തെ അതിന്റെ ഏതു രൂപത്തിലായാലും എതിര്‍ത്തു തോല്‍പിക്കുകയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായും മന്ത്രി കത്തില്‍ വ്യക്തമാക്കുന്നു. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi
No comments:
Post a Comment