Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
പരിസ്ഥിതി ദിനം: മുസ്ലിം ലീഗ് കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കും
കാസര്‍കോട്: ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കാന്‍ ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് സ്വാഗതം പറഞ്ഞു. അന്നേ ദിവസം പഞ്ചായത്ത്, മുനിസിപ്പല്‍ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മരം നട്ടുപിടിപ്പിക്കും. അനുദിനം വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനകീയ കൂട്ടായ്മകള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ജലക്ഷാമവും കഠിന താപവും ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്ന ജില്ലയെന്ന നിലക്ക് ഭാവിയില്‍ നാം നേരിടേണ്ടിവരുന്ന ഭവിഷ്യത്വുകള് ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനിച്ചു. സി.ടി.അഹമ്മദലി, അഡ്വ. ഹമീദലി ഷംനാട്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.അബ്ദുല്‍ റഹ്മാന്,എ.ഹമീദ്ഹാജി, കല്ലട്ര മാഹിന്‍ ഹാജി,എ.ജി.സി. ബഷീര്‍, കെ.ഇ.എ.ബക്കര്‍, എം.അബ്ദുല്ല മുഗു വി.പി.അബ്ദുല്‍ ഖാദര്‍, സയ്യിദ് ഹാദി തങ്ങള്‍, ഇസ്മയില്‍ കീയൂര്‍, ടി.ഇ.അബ്ദുള്ള, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, സി.ബി.അബ്ദുല്ലഹാജി, മാഹിന്‍ കേളോട്ട്, അബ്ദുല്ല ഹുസൈന്, അബു മാങ്ങാട്, കെ. മുഹമ്മദ്കുഞ്ഞി, വി.ടി. ഷാഹുല്‍ ഹമീദ്, സി.കെ.പി.യൂസുഫ് ഹാജി, എം.ടി.അബ്ദുല്‍ ജബ്ബാര്‍, അഡ്വ. ബേവിഞ്ച അബ്ദുല്ല, മൊയ്തീന് കൊല്ലമ്പാടി, എ.കെ.എം.അഷ്റഫ്, ആബിദ് ആറങ്ങാടി, കെ.പി. മുഹമ്മദ് അഷ്റഫ്, എ.പി.ഉമ്മര്‍, എം.അബ്ബാസ്, എല്‍.എ.മഹമൂദ് ഹാജി, എ.എ.ജലീല്‍, ഷാഫി ഹാജി കട്ടക്കാല്‍, എം.പി. ജാഫര്‍, വി.കെ.പി.ഹമീദലി, വി.കെ.ബാവ, എ.എ.അബ്ദുല്‍ റഹ്മാന് ചര്‍ച്ചയില്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ പെരുന്നാള്‍ അവധി മനുഷ്യവിഭവ–എമിറൈറ്റേഷന്‍ മന്ത്രാലയം പ്രഖ്യാപിച്ചു.[www.malabarflash.co...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കണ്ണൂർ: ജില്ലയിലെ മലയോര മേഖലയായ ഇരിട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക് . ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തുള്ള വലിയ വളവിൽ...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
No comments:
Post a Comment