30 ന് ചൊവ്വാഴ്ച കാസര്‍കോട് മിലന്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ച സി എം എ താജ് നഗറിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ മുന്നോടിയായി പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം തല കണ്‍വെന്‍ഷനുകള്‍, പതാക ദിനാചരണം, മണ്ഡലം തല പ്രചാര വാഹന ജാഥകള്‍ ഇതിനകം നടന്നു കഴിഞ്ഞു. രാവിലെ 8 മണിക്ക് മുസ്ലിംലീഗ് നേതാവും മുന്‍ എം പി യുമായ അഡ്വ. ഹമീദലി ശംനാട് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9 മണിക്ക് നടക്കുന്ന ഉദ്ഘാടനം സമ്മേളനം പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് കെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗിന്റെയും പ്രവാസി ലീഗിനടക്കമുള്ള പോഷക സംഘടനകളുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന പ്രവാസികള്‍ പ്രശ്‌നങ്ങള്‍ പ്രതിവിധികള്‍ എന്ന സെമിനാര്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ബഷീല്‍ വെള്ളിക്കോത്ത് വിഷയാവതരണം നടത്തും.
വൈകുന്നേരം നാലുമണിക്ക് പൊതുസമ്മേളനവും, മെയ് 3, 4, 5 തീയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്കുള്ള കൊടിമര ജാഥയുടെ ഉദ്ഘാടനവും സംഘാടക സമിതി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അഡ്വ. ഹമീദലി ശംനാട്, ചെര്‍ക്കളം അബ്ദുല്ല എന്നിവരെ മെട്രോ മുഹമ്മദ് ഹാജി, യഹ് യ തളങ്കര എന്നിവര്‍ ആദരിക്കും.
പ്രവാസി ക്ഷേമി നിധി ബോര്‍ഡ് ചെയര്‍മാന്‍ പി എം എ സലാം, സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദിന്‍, എ അബ്ദുല്‍റഹ്മാന്‍, അന്‍സാലി തില്ലങ്കേരി, എം എല്‍ എ മാരായ പി ബി അബ്ദുല്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, ടി ഇ അബ്ദുല്ല, ബാലകൃഷ്ണന്‍ പേരിയ, സി വി എം വാണിമേല്‍, എ കെ മുസ്തഫ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എ പി ഉമ്മര്‍, കാപ്പില്‍ മുഹമ്മദ് പാഷ, അഹമ്മദ് വിദ്യനഗര്‍, എ എം ഇബ്രാഹിം, അബ്ദുല്ലകുഞ്ഞി മളിയില്‍, ബഹ്‌റൈന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment