ഗ്രീന്‍ മുഹിമ്മാത്ത് പദ്ധതി കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ., പി മോഹനനാണ് ഉദ്ഘാടനം ചെയ്തത്. പച്ചക്കറിക്കു പുറമെ മറ്റു കാര്‍ഷിക വിഭവങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. രണ്ട് ഏക്കറിലേറെ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാന്‍ മുഹിമ്മാത്തിന്് പദ്ധതിയുണ്ട്.
വിദ്യാര്‍ത്ഥികളും ജീവനക്കാരുമായി സ്ഥാപനത്തിലെ 1250 ലെറെ പേര്‍ കുളിക്കാനും ശുചീകരണത്തിനുമായി ഉപയോഗിച്ച ശേഷം പാഴായിപ്പോകുന്ന ജലം പൂര്‍ണമായും ശുചീകരിച്ച് കൃഷിക്ക് ഉപയോഗിക്കുകയും മുഴുവന്‍ അന്തേവാസികള്‍ക്കുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയുമാണ് ലക്ഷ്യം. സ്ഥാപന അന്തേവാസികള്‍ ഒഴിവു വേളകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി ജൈവ കൃഷി രീതികള്‍ അവലംഭിച്ചാണ് നടപ്പിലാക്കുന്നത്.
ഈ വര്‍ഷം വിപുലമായ മഴ വെള്ള സംഭരണി സ്ഥാപിക്കുകയും ക്യാമ്പസിലും പരിസരങ്ങളിലും തണല്‍ മരങ്ങളും ഫലവൃക്ഷങ്ങള്‍ നട്ട്് പിടിപ്പിക്കുകയും ചെയ്യും. പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശിലനം നല്‍കും. വിദ്യാര്‍ത്ഥികളിലും ജീവനക്കാരിലും പുതിയൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്താന്‍ പദ്ധതി സഹായകമായിട്ടുണ്ട്. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളാണ് മുഹിമ്മാത്ത് വിഷന്‍ - 20 യുടെ ചെയര്‍മാന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment