മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരെന്ന് ആരോപിച്ച്, വയോധികനായ യാചകനെ പൊന്നാനിയില്‍ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. പൊന്നാനി നഴ്സിങ് ഹോമിനടുത്ത് വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം.[www.malabarflash.com]
ആന്ധ്ര സ്വദേശിയായ ഇയാളെ നിലത്തിട്ട് ചവിട്ടുകയും നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്നും ഇയാളില്‍നിന്ന് ക്ലോറോഫോമും മിഠായിയും ലഭിച്ചെന്നുമായിരുന്നു പ്രചാരണം.
പോലീസ് അന്വേഷണത്തില്‍ ഇത് കളവാണെന്ന് തെളിഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇതിെന്റ ഭാഗമായാണ് മര്‍ദനമെന്നാണ് സൂചന. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെതിരെയും തിരിഞ്ഞു. കൂടുതല്‍ പോലീസെത്തി ലാത്തിവീശിയാണ് ആള്‍ക്കാരെ തുരത്തിയത്.
ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത പോലീസ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.
ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത പോലീസ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.
വ്യാഴാഴ്ച രാവിലെ ഏഴിന് മരക്കടവില്‍ യാചനക്കെത്തിയ ആന്ധ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്പിച്ചിരുന്നു. ഇവരും യാചക മാത്രമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. പൊന്നാനി ബീച്ചിലെത്തിയ പിതാവിനെയും മകനെയും ബുധനാഴ്ച നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചതും കുട്ടിയെ തട്ടിക്കൊണ്ടുവന്നെന്ന് പറഞ്ഞാണ്. പെരുമ്ബടപ്പ് സ്വദേശികളാണിവര്‍
No comments:
Post a Comment