കാസര്‍കോട്: നായാട്ടിനിറങ്ങിയ രണ്ടു പേരെ പിടികൂടി. മുന്നാട് ചുള്ളിയിലെ പി ടി അനില്‍കുമാര്‍(32), ടി ഗോപാലന്‍ (61) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉളിയത്തടുക്കയിലെ വനമേഖലയില്‍ നിന്ന് പിടികൂടിയത്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നായാട്ട് നടത്താനൊരുങ്ങുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് നാടന്‍ തോക്ക്, എട്ട് തിര എന്നിവയും കണ്ടെടുത്തു. കാസര്‍കോട് റേഞ്ച് ഓഫീസര്‍ എം രാജീവന്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ സി വി വിനോദ്കുമാര്‍, പരപ്പ ഫോറസ്റ്റര്‍ എസ് എന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തലുള്ള സംഘമാണ് പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment