കാസര്‍കോട്: സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 22-ാം വാര്‍ഷികാഘോഷം കളക്‌ട്രേറ്റില്‍ കൃഷി മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മികച്ച സാക്ഷരതാ പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുളള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. ബെസ്റ്റ് ബ്ലോക്ക് പഞ്ചായത്ത് അവാര്‍ഡ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിനും, ബെസ്റ്റ് നഗരസഭാ അവാര്‍ഡ് കാസര്‍കോട് നഗരസഭയ്ക്കും, ബെസ്റ്റ് ഗ്രാമപഞ്ചായത്ത് അവാര്‍ഡ് മീഞ്ച ഗ്രാമപഞ്ചായത്തിനും നല്‍കി. ബെസ്റ്റ് എന്‍.എസ്.എസ് യൂണിറ്റ് അവാര്‍ഡ് സിജെഎച്ച് എസ് എസ് ചെമ്മനാട് യൂണിറ്റിനും, ബെസ്റ്റ് കോ-ഓപ്പറേറ്റിംഗ് ഏജന്‍സി ആവാര്‍ഡ് കുടുംബശ്രീക്കും, ബെസ്റ്റ് കോ-ഓപ്പറേറ്റിംഗ് ലോക്കല്‍ എന്‍ ജിഒ അവാര്‍ഡ് യുണൈറ്റഡ് പേരാല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിനും നല്‍കി.
ബെസ്റ്റ് പ്രേരക് അവാര്‍ഡ് നഗരസഭ വിഭാഗത്തില്‍ ഡി.വിജയമ്മയ്ക്കും ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ബി.കുസുമയ്ക്കും നല്‍കി. ബെസ്റ്റ് എന്‍ എസ് എസ് വളണ്ടിയര്‍അവാര്‍ഡ് സിജെഎച്ച് എസ് എസ് ചെമ്മനാട് എന്‍ എസ് എസ് യൂണിറ്റിലെ വി.കെ.അശ്വിനി, സിജെഎച്ച് എസ് എസ് ചെമ്മനാട് എന്‍ എസ് എസ് യൂണിറ്റിലെ കാവ്യലക്ഷ്മി, ജിഎച്ച് എസ് എസ് കുട്ടമത്ത് എന്‍ എസ് എസ് യൂണിറ്റിലെ കെ.ടി.ഉണ്ണിമായ തുടങ്ങിയവര്‍ക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment