Latest News

യു.ഡി.എഫ് വിടാന്‍ ജെ.എസ്.എസ് തീരുമാനം

ആലപ്പുഴ: രണ്ട് പതിറ്റാണ്ടുകാലത്തെ യു.ഡി.എഫ് ബാന്ധവം അവസാനിപ്പിക്കാന്‍ ജെ.എസ്.എസ് തത്വത്തില്‍ തീരുമാനിച്ചു. ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗമാണ് യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചത്. യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി രാജന്‍ ബാബുവാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. ആഗസ്തില്‍ ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ തുടരാന്‍ താത്പര്യമില്ലെന്ന് യോഗത്തില്‍ കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു. ഇനി യു.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ചയില്ലെന്നും അവര്‍ പറഞ്ഞു. സമിതി യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഗൗരിയമ്മയുടെ നിലപാടിനെ പിന്തുണച്ച് യു.ഡി.എഫ് വിടണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. വ്യക്തത വരുത്താതെ മുന്നണി വിടുന്നതിനോട് യോജിപ്പില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ കെ.കെ ഷാജു യോഗത്തില്‍ പറഞ്ഞു. ജെ.എസ്.എസ്സിനെ മാര്‍ക്‌സിസ്റ്റ് പാളയത്തിലെത്തിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.