Latest News

കാസര്‍കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് വെളളിയാഴ്ച (01.11.2019) അവധി

കാസര്‍കോട് : മഴയും കാറ്റും ശക്തമായ സാഹചര്യത്തില്‍ വെളളിയാഴ്ച (നവംബര്‍ ഒന്ന് ) കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.[www.malabarlash.com]

സി ബി എസ് ഇ, ഐ സി എസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
സര്‍വകലാശാല പരീക്ഷ കള്‍ക്ക് അവധി ബാധകമല്ല.


കോഴിക്കോട്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ കലക്​ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 മലപ്പുറം ജില്ലയിൽ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ പ്രഫഷണൽ കോളജ്, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

തൃശൂർ ജില്ലയിൽ തീരദേശ താലൂക്കുകളായ ചാവക്കാട്​, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വെള്ളിയാഴ്ച അവധിയാണ്​.

എം.ജി യൂനിവേഴ്​സിറ്റി വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

മഴയെ തുടർന്ന്​ ഏഴ്​ ജില്ലകളിൽ യെല്ലോ അലർട്ടും അഞ്ച്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.