Latest News

വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് മഅദനി

തിരുവനന്തപുരം: ബംഗളുരു സ്‌ഫോടനക്കേസിന്റെ വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അബ്ദുള്‍ നാസര്‍ മഅദനി. കേസിന്റെ നിലനില്‍പ്പിനായി പ്രോസിക്യൂഷന്‍ കൃത്രിമ സാക്ഷികളെ സൃഷ്ടിക്കുന്നു. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് പ്രതികളെ സാക്ഷികള്‍ക്ക് ചൂണ്ടിക്കാട്ടി നല്‍കുന്നത്. വിചാരണ മാറ്റാന്‍ ജനകീയ പ്രക്ഷോഭം നടത്തണമെന്നും മദനി ആഹ്വാനം ചെയ്യുന്നു.

മഅദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് 'ജസ്റ്റിസ് ഫോര്‍ മദനി' സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തിലാണ് മഅദനിയുടെ പ്രസ്താവന വായിച്ചത്.
കോടതിമുറിക്കുള്ളില്‍ ഉപജാപങ്ങളും കുതന്ത്രങ്ങളുമാണ് നടക്കുന്നതെന്നും ജുഡീഷ്യറിക്കെതിരെ മഅദനി വിമര്‍ശനമുന്നയിച്ചു.

നൂറുക്കണക്കിനാളുകള്‍ അണിനിരന്ന റാലിയോടെയാണ് മനുഷ്യാവകാശ സമ്മേളനം നടന്നത്. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.