കാസര്‍കോട് : യുവാവിനെ അക്രമിച്ച് പതിമൂന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ആറ് വര്‍ഷത്തിന് ശേഷം പ്രധാന പ്രതി അറസ്റ്റില്‍. മഞ്ചേശ്വരം സ്വദേശി സമീര്‍ (30)നെയാണ്
കാസര്‍േകാട് സി.ഐ: ജേക്കബ് പിടികൂടിയത്. കാസര്‍കോട്ടെ ജ്വല്ലറികളില്‍ നിന്നും പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി തൃശൂരില്‍ കൊണ്ടുപോയി പുതിയ
കാസര്‍േകാട് സി.ഐ: ജേക്കബ് പിടികൂടിയത്. കാസര്‍കോട്ടെ ജ്വല്ലറികളില്‍ നിന്നും പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി തൃശൂരില്‍ കൊണ്ടുപോയി പുതിയ
സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റി തിരിച്ചു കൊണ്ടുകൊടുക്കുന്ന യുവാവിനെ അക്രമിച്ചാണ് സ്വര്‍ണ്ണം തട്ടിയെടുത്തത്. കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്റ് വെച്ച് സാന്‍ട്രോ കാറില്‍ എത്തിയ ഒരു സംഘം യുവാവിനെ അക്രമിച്ച് സ്വര്‍ണ്ണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കവര്‍ച്ച നടത്തിയ ശേഷം ഒളിവില്‍ പോയ സമീര്‍
ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
മൂന്ന് ദിവസം മുമ്പ് ഇയാളുടെ വിവാഹവും നടന്നു. ഇക്കാര്യം മനസ്സിലാക്കിയ സി.ഐ ഇയാളെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്താല്‍ മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Gold, Police, Case, Arrested.
No comments:
Post a Comment