തളിപ്പറമ്പ: പുളിമ്പറമ്പ പാല മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ന്നു. ശ്രീകോവിലിന്റെപൂട്ട് തകര്‍ത്ത് അതിനകത്ത് സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് കവര്‍ച്ച ചെയ്തത്. ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച പുലര്‍ച്ചെയ്ക്കിടെയുമാണ് സംഭവം. സാധാരണ പോലെ ചൊവ്വാഴ്ചയും രാത്രി 8.30 വരെ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് നട അടച്ചത്.
ബുധനാഴ്ച രാവിലെ ആറ് മണിയോടെ ക്ഷേത്രത്തില്‍ തൊഴാനെത്തിയ പ്രസിഡണ്ടാണ് ശ്രീകോവില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ തൊട്ടടുത്തായി നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗുളിക സ്ഥാനത്തെ ത്രിശൂലം ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തത്. ഈ ശൂലവും പരിശോധനയ്ക്കിടെ ക്ഷേത്ര പരിസരത്ത് നിന്ന് ലഭിച്ചു.
കഴിഞ്ഞ ആഴ്ച കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നുള്ള പണം തിട്ടപ്പെടുത്തി മാറ്റിയിരുന്നു. അതിനാല്‍തന്നെ ആയിരത്തോളം രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് നിഗമനം. തളിപ്പറമ്പ അസി. എസ്.ഐ: പുരുഷോത്തമന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം തളിപ്പറമ്പ ഹൈവേയിലെ മസ്ജിദു സ്വഹാ യിലും സമാനമായ രീതിയില്‍ ഭണ്ഡാരം കവര്‍ച്ച നടന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Temple


No comments:
Post a Comment