കാസര്‍കോട്: മധൂര്‍ പുളിക്കൂറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തില്‍ ഒരാളെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ഷിറിബാഗിലു കാടുങ്കല്‍ ഹൗസിലെ ടി. സയ്യിദ് ഹാഷിം (20) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അറസ്റ്റ്.
പുളിക്കൂര്‍ പള്ളിക്കടുത്ത ബദ്‌രിയ മന്‍സിലിലെ മൊയ്തീന്റെ മകന്‍ ഉമറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍. 14 എച്ച്. 3813 നമ്പര്‍ ബൈക്കാണ് വെള്ളിയാഴ്ച രാത്രി കത്തിച്ചത്. ശനിയാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
ബൈക്കില്‍ നിന്ന് തീ പടര്‍ന്ന് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍. 14 എല്‍. 9857 നമ്പര്‍ മാരുതി ആള്‍ടോ കാറിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. കേസില്‍ രണ്ട് പ്രതികളെ കൂടി ഇനി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
2012 ജനുവരി 11ന് നുള്ളിപ്പാടിയിലെ ബീവറേജസ് കോര്‍പറേഷന്‍ മദ്യശാലയില്‍ നിന്ന് ലോക്കര്‍ കുത്തിപ്പൊളിച്ച് 4,20,000 രൂപ കവര്‍ന്ന കേസില്‍ നാലാംപ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ സയ്യിദ് ഹാഷിം എന്നും പോലീസ് പറഞ്ഞു. മദ്യശാലയില്‍ നിന്ന് ലോക്കര്‍ അപ്പാടെ എടുത്തുകൊണ്ടുപോയി ഉളിയത്തടുക്കയില്‍വെച്ച് കുത്തിപ്പൊളിച്ചാണ് പണം കവര്‍ന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment