ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മറ്റ് കാര്യങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുക എല്‍.ഡി.എഫാണെന്നും വി.എസ് പറഞ്ഞു. മുന്‍പ് എത്രയോ പേര്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് വന്നിട്ടുണ്ട്. ഗൗരിയമ്മയും വരുന്നത് സന്തോഷകരം തന്നെ-വി.എസ് പറഞ്ഞു.
യു.ഡി.എഫ് വിടാനുള്ള ജെ.എസ്.എസ് സംസ്ഥാന സമിതി തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
കെ.ആര്‍. ഗൗരിയമ്മയെ അവഹേളിച്ച ചീഫ്‌വിപ്പ് പി.സി.ജോര്‍ജിനെതിരെ യു.ഡി.എഫ്. നേതൃത്വം വേണ്ടവിധം പ്രതികരിക്കാത്തതും യു.ഡി.എഫ്. തീരുമാന പ്രകാരമുള്ള ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്തതുമാണ് മുന്നണിവിടുന്നതിന് മുഖ്യകാരണങ്ങള്‍. ജെ.എസ്.എസ്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് യു.ഡി.എഫ്. നേതൃത്വം വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
2010 ല്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനമാണ് യു.ഡി.എഫില്‍ നില്‍ക്കണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നണിവിടുന്ന കാര്യത്തിലും അന്തിമ തീരുമാനം പാര്‍ട്ടി കണ്‍വെന്‍ഷന്‍ ചേര്‍ന്ന് എടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. അതിനിടെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് കെ.കെ.ഷാജു യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. വ്യക്തമായ നയം രൂപവത്കരിക്കാതെ മുന്നണി വിടുന്നതിനോട് താല്‍പര്യമില്ലെന്ന് ഷാജു പറഞ്ഞു. ഏതു മുന്നണിയില്‍ ചേരുമെന്ന് ഗൗരിയമ്മ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment