110 കോടിയുടെ ടെര്‍മിനല്‍ വിപുലീകരണ പദ്ധതിയാണ് നടപ്പാക്കുന്നത്. സ്ഥലം ഏറ്റെടുക്കാതെ നിലവില്‍ ലഭ്യമായ സ്ഥലം വിനിയോഗിച്ചുകൊണ്ടാണ് ടെര്‍മിനല്‍ വിപുലീകരിക്കുന്നത്. ഈ മാസം 22ന് ഇതുസംബന്ധിച്ച ടെന്‍ഡര്‍ തുറക്കും.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതിയ 'അറൈവല്‍ ബ്ലോക്ക്' നിര്‍മാണമാണ് ടെര്‍മിനല്‍വിപുലീകരണത്തില്‍ പ്രധാനമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ വിദേശത്തേക്ക് യാത്രപ്പുറപ്പെടുന്നവര്‍ക്കും മടങ്ങിവരുന്നവര്‍ക്കുംവേണ്ടിയുള്ള ബ്ലോക്കുകള്‍ ഒറ്റക്കെട്ടിടത്തിലാണ്. പുതിയ അറൈവല്‍ ബ്ലോക്ക് തയ്യാറാകുമ്പോള്‍ ഇതിനെ 'ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ബ്ലോക്ക്' മാത്രമാക്കി മാറ്റും.
ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും ഏറ്റവുംകൂടുതല്‍ യാത്രക്കാരുള്ള വിമാനത്താവളങ്ങളിലൊന്നാണ് കോഴിക്കോട്. അന്താരാഷ്ട്ര ടെര്‍മിനല്‍വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ ഇമിഗ്രേഷന്‍ കസ്റ്റംസ് സൗകര്യങ്ങള്‍ വര്‍ധിക്കും. പുതുതായി നിര്‍മിക്കുന്ന 17000 ചതുരശ്ര അടി അറൈവല്‍ബ്ലോക്കില്‍ അധികമായി രണ്ട് എയ്‌റോ ബ്രിഡ്ജുകള്‍, 90 മീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 48 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 20 കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവയുണ്ടാകും.
വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ബേ നിര്‍മാണം പത്തു മാസത്തിനകം പൂര്‍ത്തിയാക്കും. 9.5 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വലിയ വിമാനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള സൗകര്യമുണ്ടാകും. നിലവില്‍ കോഴിക്കോട്ട് യാത്രക്കാരെ ഇറക്കിയശേഷം മറ്റ് വിമാനത്താവളങ്ങളിലേക്ക് പാര്‍ക്കിങ്ങിന് മാത്രമായി വിമാനം കൊണ്ടുപോവുകയാണ്. ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നതോടെ കൂടുതല്‍ വിമാനക്കമ്പനികള്‍ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താന്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് - മന്ത്രി പറഞ്ഞു.
അതേസമയം, സ്ഥലമേറ്റെടുപ്പ് വൈകുന്നതിനാല്‍ റണ്‍വേ വികസനമുള്‍പ്പെടെയുള്ള വിപുലമായ വിമാനത്താവള വികസനപദ്ധതികള്‍ ഇനിയും തുടങ്ങാനായിട്ടില്ല. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായാലുടന്‍ വിമാനത്താവള അതോറിറ്റി ഈ പദ്ധതിയും സാക്ഷാത്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment