ഡി.വൈ.എഫ്.ഐ. തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി കെ.ബാബുവിന്റെ കോലം കത്തിച്ചു. പടുവളത്തുനിന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലവും വഹിച്ച് പ്രകടനമായി കാലിക്കടവിലെത്തിയാണ് കത്തിച്ചത്. മന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു.
104 ദിവസമായി സമരത്തില്‍ പങ്കാളികളായ സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിഷേധവുമായി ശനിയാഴ്ച രാവിലെമുതല്‍ പടുവളത്തെത്തി.
പടുവളത്ത് നടക്കുന്ന സമരം ബാര്‍ഹോട്ടലുകാര്‍ക്കുവേണ്ടിയാണെന്നും മദ്യവില്പനശാല അടച്ചിടുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും മദ്യശാലകള്‍ അടച്ചാല്‍ ജനങ്ങള്‍ വാര്‍ണിഷ് കുടിക്കുമെന്നുമായിരുന്നു മന്ത്രി കെ.ബാബുവിന്റെ പരാമര്‍ശം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment