Latest News

കേരളയാത്ര: ഉദുമ മണ്ഡലം വിളംബരജാഥ തുടങ്ങി


ബന്തടുക്ക: രമേശ് ചെന്നിത്തലയുടെ കേരളയാത്രയുടെ പ്രചാരണാര്‍ഥം ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബരജാഥ പ്രയാണം തുടങ്ങി.
ബന്തടുക്ക രക്തസാക്ഷിമണ്ഡപത്തില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. പ്രചാരണകമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ പെരിയ അധ്യക്ഷതവഹിച്ചു. പാദൂര്‍ കുഞ്ഞാമുഹാജി, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, അഡ്വ. എം.കെ.ബാബുരാജ്, കെ.ബലരാമന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ഇ.കുഞ്ഞികൃഷ്ണന്‍ നായര്‍, ഒ.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വിനോദ്കുമാര്‍ പള്ളയില്‍വീട് സ്വാഗതവും പവിത്രന്‍ ബന്തടുക്ക നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ബന്തടുക്ക രക്തസാക്ഷി മണ്ഡപത്തില്‍ രക്ത സാക്ഷി സ്മരണകളിലൂടെ എന്ന പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. 17ന് വൈകുന്നേരം വികസന സെമിനാറോടെ പെരിയയില്‍ ജാഥ സമാപിക്കും.
വികസന സെമിനാര്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്യും

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.