Latest News

അമേരിക്കയെ നടുക്കി ഇരട്ട സ്‌ഫോടനം: മൂന്നു മരണം, 134 പേര്‍ക്ക് പരിക്ക്


ബോസ്റ്റണ്‍ (യുഎസ്): അമേരിക്കയെ നടുക്കി ബോസ്റ്റണ്‍ മാരത്തണിനിടെ ഇരട്ട സ്‌ഫോടനം. മൂന്നു പേര്‍ കൊല്ലപ്പെട്ടു. 134 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഉയരുമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ നഗരത്തില്‍ മൂന്നാമതൊരു സ്‌ഫോടനം കൂടി നടന്നതായി ബോസ്റ്റണ്‍ പോലീസ് പറഞ്ഞു. ഇരട്ട സ്‌ഫോടനം നടന്ന് അര മണിക്കൂറുകള്‍ക്കു ശേഷം ജെഎഫ്‌കെ ലൈബ്രറിയിലായിരുന്നു സ്‌ഫോടനം. എന്നാല്‍ ഈ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന മാരത്തണായ ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിംഗ് ലൈനു സമീപമാണ് സ്‌ഫോടനം നടന്നത്. മാരത്തണ്‍ കാണാന്‍ തെരുവിന്റെ ഇരുവശങ്ങളിലും വലിയ ജനക്കൂട്ടമായിരുന്നു. പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ ഇതു കാരണമായി. പത്തു സെക്കന്‍ഡുകള്‍ ഇടവിട്ടാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

ആവേശം നിറഞ്ഞുനിന്ന തെരുവുകളില്‍നിന്ന് സ്‌ഫോടനത്തിനു പിന്നാലെ കൂട്ടനിലവിളി ഉയര്‍ന്നു. വിരലുകള്‍ നഷ്ടപ്പെട്ടവരെക്കൊണ്്ടും ചോരയില്‍ കുളിച്ചു നില്‍ക്കുന്നവരെക്കൊണ്്ടും റോഡുകള്‍ നിറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തീവ്രവാദി ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിനു ശേഷം തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരേ അതീവ ജാഗ്രത പുലര്‍ത്തുന്ന അമേരിക്കയ്ക്ക് ഇരട്ട സ്‌ഫോടനം വലിയ ആഘാതമായി.

പത്തു സെക്കന്‍ഡുകള്‍ ഇടവിട്ടാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 100 അടി അകലങ്ങളിലായിരുന്നു സ്‌ഫോടനം. തീവ്രവാദി ആക്രമണമാകാനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 27000 പേരാണ് മാരത്തണില്‍ പങ്കെടുത്തത്.

26.2 മൈല്‍ മാരത്തണിന്റെ ഫിനിഷിംഗ് ലൈന് തൊട്ടടുത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്. ആസൂത്രിതമായ ആക്രമണമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആദ്യയാള്‍ ഫിനിഷിങ് ലൈന്‍ പിന്നിട്ടു രണ്ടു മണിക്കൂറിനു ശേഷമാണ് സ്‌ഫോടനമുണ്ടായത്. അതിനാല്‍ പ്രധാന കായിക താരങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത കുറവാണെന്നും ഏജന്‍സികള്‍ പറയുന്നു.

പൊട്ടാത്ത രണ്ടു ബോബുകള്‍ പോലീസ് പരിശോധനയില്‍ കണ്‌ടെത്തിയിരുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് ബോസ്റ്റണ്‍ മേയര്‍ അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നു യുഎസില്‍ എല്ലായിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ കാഠിന്യം മനസിലാക്കിക്കൊടുക്കുമെന്ന് പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.