Latest News

രാജ്യത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ യുവജനങ്ങള്‍ ചരിത്രം മറക്കാന്‍പാടില്ല: ഇ ചന്ദ്രശേഖരന്‍ എം എല്‍ എ


കാസര്‍കോട്: സാധാരണക്കാരന് സന്തോഷകരമായ ജീവിതം അനുദിനം ഇല്ലാത്താക്കികൊണ്ടിരിക്കുന്ന സാമ്രാജ്യത്തിന്റെ പിണിയാളുകളായ ഭരണക്കാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ യുവജനങ്ങള്‍ പഴകാല ചരിത്രംമറക്കാന്‍ പാടില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു.

എഐവൈഎഫ് ജില്ലാസമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയെ വിവിധങ്ങളായ അറിവും കഴിവും വര്‍ധിച്ചിട്ടുണ്ടെങ്കിലും പ്രതികരണശേഷിയും അതിനസരിച്ചുള്ള ആര്‍ജവും വേണ്ടരീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്നുവേണം കരുതാന്‍. അനീതിക്കെതിരായ പോരാട്ടത്തില്‍ എന്തിനും തയ്യാറായിട്ടുള്ള ഒരു പഴയതലമുറ നമുക്കുണ്ടായിരുന്നു. നമ്മള്‍ മടിയന്‍മാരൊ, അലസന്മാരൊ ആയാല്‍ നഷ്ടപ്പെടാനുള്ളത് നമ്മുക്കും നമ്മുടെ തലമുറയ്ക്കുമാണ്. സാമ്രാജ്യത്വത്തിന്റെയും അതിന്റെ ഭാഗമായി വരുന്ന കോര്‍പറേറ്റുകളുടെയും ഏക താല്‍പര്യവും ഇളംതലമുറയെ അടക്കിയിരുത്തുകയെന്നതാണ്. അവരെ പ്രതികരണ ശേഷിയില്ലാത്തവരായി തീര്‍ക്കുകയാണ്. മുതലാളിത്തവും ആഗോളവല്‍ക്കരണവും ഇന്നു സര്‍വ വ്യാപിയാണ്. അതു എങ്ങനെയെല്ലാം നമ്മളറിയാതെ നമ്മെ സ്വാധീനിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി സുനില്‍മാടക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി അജയകുമാര്‍, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍, അനിതാരാജ് എന്നിവര്‍ സംസാരിച്ചു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ ഇ കെ നായര്‍, ബി വി രാജന്‍, കാസര്‍കോട് മണ്ഡലം സെക്രട്ടറി വി രാജന്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള എന്നിവര്‍ സംബന്ധിച്ചു. അഡ്വ. വി സുരേഷ് ബാബു, മുകേഷ് ബാലകൃഷ്ണന്‍, എം ശ്രീജിത്ത്, സനൂപ് ബിരിക്കുളം എന്നിവരടങ്ങുന്ന പ്രസീഡിയവും സുനില്‍ മാടക്കല്‍, നാരായണ കുമ്പള, രാജേഷ് ബേനൂര്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സമ്മേളനത്തില്‍ നാരായണ കുമ്പള രക്തസാക്ഷി പ്രമേയവും രാജേഷ് ബേനൂര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ബിജു ഉണ്ണിത്താന്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.