Latest News

ലേഡീസ് ഓണ്‍ലി ദിവസങ്ങള്‍ വര്‍ധിപ്പിക്കുന്നു


ദുബൈ: ജുമൈറ, മംസര്‍ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. സ്ത്രീകളുടെ സാന്നിധ്യം വര്‍ധിച്ച സാഹചര്യത്തില്‍ ലേഡീസ് ഓണ്‍ലി ഡേ ഒരു ദിവസം കൂടി വര്‍ധിപ്പിക്കുമെന്ന് പൊതുജനാരോഗ്യ-ഉദ്യാന പാലന വിഭാഗം മേധാവി അഹ്മദ് അബ്ദുല്‍ കരീം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വര്‍ധിച്ചു വരുന്ന സ്ത്രീകളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പാര്‍ക്കുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏതു ദിവസമാണ് വേണ്ടതെന്ന് സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷം തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം 6 മില്യന്‍ സന്ദര്‍ശകര്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ പാര്‍ക്കുകള്‍ സന്ദര്‍ശിക്കുകയുണ്ടായി.

മംസാര്‍, ക്രീക്ക്, സഫ, സാബീല്‍, മുഷ്‌രിഫ്, ജുമൈറ ബീച്ച് എന്നീ പാര്‍ക്കുകളില്‍ സന്ദര്‍ശകരുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായും അദ്ദേഹം വിശദീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.