Latest News

ഇനിമുതല്‍ പകലും വൈദ്യുതി നിയന്ത്രണം


തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് പകലും വൈദ്യുതി നിയന്ത്രണം. വൈദ്യുതി ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുകയും കേന്ദ്ര വിഹിതത്തില്‍ കുറവു വരികയും ചെയ്ത സാഹചര്യത്തിലാണ് പകലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഇതോടെ അടുത്ത രണ്ട് ദിവസത്തേക്ക് പകല്‍ 11 മുതല്‍ നാലു വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു. നിലവിലുള്ള ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിംഗിന്  പുറമെയാണിത്. താല്‍ച്ചര്‍ വൈദ്യുതി നിലയത്തില്‍ നിന്നുള്ള വിഹിതത്തിന്റെ കുറവാണ് നിയന്ത്രണത്തിലേക്ക് നയിച്ചത്.

428 മെഗാവാട്ടാണ് നിലവില്‍ താല്‍ച്ചറില്‍ നിന്നും കേരളത്തിനുള്ള വിഹിതം. ഇതില്‍ 200ഓളം മെഗാവാട്ട് മാത്രമെ ഇപ്പോള്‍ ലഭിക്കുന്നുള്ളു. കായംകുളം താപവൈദ്യുതി നിലയത്തില്‍ നിന്നും അധിക വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും സാധിക്കാത്തതിനാലാണ് വൈദ്യുതി നിയന്ത്രണം അനിവാര്യമായത്.

Key Words: The Kerala State Electricity Board , KSEB, contract workers,  KSEB staff ,  KSEB facilities , Electricity Minister,  Aryadan Mohammed , Assembly, Power cut

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.