കണ്ണൂരിലെ ചാലയിലുണ്ടായ ദുരന്തത്തിനു സമാനമായ അപകടമാണ് ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തുനിന്നു ബാംഗളൂരിലേക്കു പാചകവാതകവുമായി പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മൂന്നു വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ കത്തിനശിച്ചു. സമീപത്തെ നിരവധി വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഗ്യാസ് ചോര്‍ച്ചയാണ് ടാങ്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണം. അഗ്നിശമനസേന തീയണയ്ക്കാന്‍ ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് മംഗലാപുരം - ബാംഗളൂര്‍ ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. പ്രദേശത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗവും പോലീസ് വിലക്കിയിരുന്നു. അപകടസ്ഥലത്തിന് ഏതാനും കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
അപകടമുണ്ടായി ഏറെ നേരം കഴിഞ്ഞ ശേഷമാണ് മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ സംഭവസ്ഥലത്തേക്കു കടത്തിവിട്ടത്. മുമ്പും ഈ പ്രദേശത്ത് ടാങ്കറുകള്‍ മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്ര വലിയ അപകടമുണ്ടാകുന്നത് ആദ്യമാണ്. രാവിലെ 9.30നാണ് അപകടം. മംഗലാപുരത്തു നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് ഉപ്പിലങ്ങാടി.
Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment