കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി. നാല്‍പ്പത്തിയൊന്‍പതാം സാക്ഷി ഷീജ, അന്‍പത്തിരണ്ടാം സാക്ഷി മിഥുന്‍ എന്നിവരാണ് ചൊവ്വാഴ്ച കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 22 ആയി. ടി.പിയെ വധിച്ച ശേഷം ആറാം പ്രതിയും കൊലയാളി സംഘാംഗവുമായ സജിത് ചൊക്‌ളി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നുവെന്ന മൊഴിയായിരുന്നു ഷീജ നല്‍കിയിരുന്നത്. ഈ മൊഴിയാണ് ഇവര്‍ തിരുത്തിയത്.
സുജിത്തിന്റെ മൊബൈല്‍ ഫോണ്‍ മൈസൂരില്‍ നിന്നും കണ്ടെടുത്തതിന്റെ സാക്ഷിയായിരുന്നു മിഥുന്‍. അതിനിടെ കൂറുമാറിയ മൂന്നു സാക്ഷികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
സുജിത്തിന്റെ മൊബൈല്‍ ഫോണ്‍ മൈസൂരില്‍ നിന്നും കണ്ടെടുത്തതിന്റെ സാക്ഷിയായിരുന്നു മിഥുന്‍. അതിനിടെ കൂറുമാറിയ മൂന്നു സാക്ഷികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
Keywords: Kerala, TP Chandrasekharan, Witness,

No comments:
Post a Comment