Latest News

മോഡിയുടെ വഴിയേ ബിജെപി


ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാരവാഹി പുനഃസംഘടന കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രമാധിത്വം കണ്ട പുനഃസംഘടന പലതിന്റെയും സൂചനയാണ്, പ്രത്യേകിച്ചും പൊതുതിരഞ്ഞെടുപ്പ് അടുക്കവേ. മിതവാദി നേതാക്കളെയെല്ലാം ചവിട്ടിത്താഴ്ത്തി  ബിജെ പി ഹിന്ദുത്വ അജന്‍ഡയെ മുറുകെപ്പിടിച്ചിരിക്കുന്നു. ഇതിന്റെ ചുക്കാനേന്തുന്നത് നരേന്ദ്ര മോഡിയും. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ വിയോജിപ്പെല്ലാം വിഗണിച്ചാണ് മോഡിയുടെ പുനഃപ്രതിഷ്ഠ നടന്നിരിക്കുന്നത്

മോഡി പാര്‍ട്ടിയില്‍ പിടിമുറിക്കിയെന്നതിന് തെളിവാണ് ബി ജെ പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ വാക്കുകള്‍ തെളിയിക്കുന്നത്. തീരുമാനങ്ങളില്‍ താന്‍ നിസ്‌സഹായനാണെന്നാണ് രാജ്‌നാഥ് സിംഗ് അദ്വാനിയെ അറിയിച്ചത്.  മാത്രമല്ല, പാര്‍ട്ടി സംഘ് പരിവാറിന്റെ പിടിയിലാണെന്നുംരാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ 12 അംഗ പാര്‍ലമെന്ററി ബോര്‍ഡില്‍ വന്ന ഏക മുഖ്യമന്ത്രിയാണ് മോഡി. പാര്‍ട്ടിയുടെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിയിലും മോഡി അംഗമാണ്. മോഡി പാര്‍ട്ടിയില്‍ പിടിമുറുക്കിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയ തീരുമാനം. കലാപകാലത്തെ നിരവധി കേസുകളില്‍പെട്ട് മന്ത്രിസ്ഥാനം പോയി ജയിലിലായ ഷായെ മോഡിയുടെ വാശിപ്പുറത്താണ് ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നത്. ഇതിനെതിരെയും അദ്വാനി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

മോഡിയുടെ മറ്റൊരു വിശ്വസ്തയാണ് നടി സ്മൃതി ഇറാനി. അവരെ വൈസ് പ്രസിഡന്റാക്കിയതും മോഡിയുടെ താത്പര്യപ്രകാരം തന്നെയെന്നാണ് സൂചന. ഹിന്ദുത്വ അജന്‍ഡയുടെ മറ്റൊരു വക്താവായ ഉമാഭാരതിയെ വൈസ് പ്രസിഡന്റാക്കിയതും സംഘ് പരിവാറിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. മതവൈരം വമിക്കുന്ന പ്രസംഗങ്ങളിലൂടെ ആര്‍എസ്എസിന്റെ ഓമനയായി മാറിയ 32 കാരനായ വരുണ്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടത് നല്കുന്ന സൂചനയും മറ്റൊന്നല്ല. ഗാന്ധി കുടുംബത്തിന്റെ പെരുമയെല്ലാം രാഹുല്‍ ഗാന്ധി കൊണ്ടുപോകുന്നതിന് ഒരു ബദല്‍ എന്ന നിലയിലും വരുണിനെ വളര്‍ത്തുകയാണ് പാര്‍ട്ടി.

പാര്‍ട്ടിയുടെ മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് ഒരു ടേം കൂടി നല്കാന്‍ ആര്‍.എസ്.എസ് തയ്യാറെടുക്കവേ അഴിമതിക്ക് അദ്ദേഹത്തിനെതിരെ ശക്തമായ പ്രചരണം പാര്‍ട്ടിക്കുള്ളില്‍ നടത്തിയ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കടുത്ത ഹിന്ദുത്വവാദിയല്ലാത്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. അദ്വാനി പക്ഷത്തിനു പ്രിയങ്കരനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാന്‍.

രോഹിത് മേനോന്‍ 

Key Words: Gujarat chief minister,  Narendra Modi , Bharatiya Janata Party,  Modi ,Sushma Swaraj, Congress, Karnataka , Narendra Modi's government, Gujarat , BJP

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.